തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 25 മെയ് 2015 (17:07 IST)
മാവോവാദികളുടെത് അഴിമതിക്കെതിരെയുള്ള പ്രതികരണമാണെന്നും ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടതില്ലെന്നും ആറന്മുള എംഎല്‍എയായ
കെ. ശിവദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. മാവോവാദിയാണ് എന്നതുമാത്രം ഒരാളെ കസ്റ്റഡിയില്‍ എടുക്കാനോ തടഞ്ഞുവെയ്ക്കാനോ കാരണമാവുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശിവദാസന്‍ നായരുടെ പ്രതികരണം. അഴിമതി തടയേണ്ടവര്‍ അഴിമതിയുടെ ഭാഗമാകുന്നു. ഈ സാഹചര്യത്തിലാണ് മാവോവാദികള്‍ക്ക് വ്യവസ്ഥിതികള്‍ക്കെതിരെ പോരാടേണ്ടി വരുന്നതെന്നും അതിനാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാവോവാദിയാണ് എന്നതുമാത്രം ഒരാളെ കസ്റ്റഡിയില്‍ എടുക്കാനോ തടഞ്ഞുവെയ്ക്കാനോ കാരണമാവുന്നില്ലെന്നും മാവോവാദിയാകുന്നത് കുറ്റകരമല്ല, വ്യക്തിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പോലീസിന് വ്യക്തിയെ അറസ്റ്റുചെയ്യാന്‍ അധികാരമുള്ളൂ എന്നും ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖ് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.