മുംബൈ|
VISHNU.NL|
Last Updated:
ശനി, 16 ഓഗസ്റ്റ് 2014 (17:19 IST)
തന്റെ പുതിയ സിനിമയായ പികെയുടെ പോസ്റ്ററില്‍ പിറന്നപടി പ്രത്യക്ഷപ്പെടുമെന്ന് ബോളീവുഡ് താരം അമീര്‍ഖാന്‍. പികെയുടെ പോസ്റ്ററില്‍ ടേപ് റിക്കാര്‍ഡര്‍ പിടിച്ച് നഗ്നതമറച്ചിരിക്കുന്ന രീതിയില്‍ പുറത്തിറങ്ങിയ വിവാദ പോസ്റ്ററിനേ ചൊല്ലി വിവാദങ്ങള്‍ കൊടുബിരി കൊണ്ടിരിക്കേയാണ് അടുത്ത പോസ്റ്ററില്‍ നഗ്നതമറയ്ക്കാന്‍
ടേപ്പ് റെക്കാര്‍ഡറും ഉണ്ടാകില്ലെന്ന് അമീര്‍ഖാന് പറഞ്ഞത്‍.
ഒരു മറാത്തി പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് അമീര്‍ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്. ഏതായലും അടുത്ത പൊസ്റ്ററും വിവാദമാക്കാനുള്ള തീരുമാനത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെന്ന് ഇതൊടെ വ്യക്തമായി.
ആഗസ്ത് 20ന് ആകും പികെയുടെ അടുത്ത പോസ്റ്റര്‍ പുറത്തിറക്കുക.
എന്നാല്‍ താരം പിറന്ന പടി പ്രത്യക്ഷനാകുമോ എന്ന് ആരാധകര്‍ക്കിടയില്‍ ചലനമുണ്ടാക്കി പൊസ്റ്ററിനും അതുവഴി സിനിമയ്ക്കും ശ്രദ്ധ നേടിയെടുക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനിടെ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പികെയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
കലയെ കലയായി കാണാന്‍ കഴിയണമെന്നും സിനിമ കാണാന്‍ താല്‍പര്യമില്ലെങ്കില്‍ കാണാതിരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. സിനിമകള്‍ക്കു മേല്‍ ഏതെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭരണഘാടനപരമായ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.