കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ 'അസാധുവായി'; പിന്‍വലിച്ച 97 % നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി

പ്രതീക്ഷകള്‍ 'അസാധുവായി' 97 % നോട്ടും ബാങ്കില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 5 ജനുവരി 2017 (07:47 IST)
500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച നടപടി ഫലം കാണാതെ അവസാനിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ മൂന്നു ലക്ഷം കോടി മുതല്‍ 5 ലക്ഷം കോടി വരെ രൂപ തിരിച്ചു വരില്ലെന്ന വാദമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ വാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ ഇതില്‍ ‍14.97 ലക്ഷം കോടി രൂപയും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെയാണ് സര്‍ക്കാര്‍ വാദം അടിസ്ഥാനപരമായി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :