All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

എന്‍ഡിഎ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുക

All India Strike, All India Strike from tomorrow, Strike Kerala, All India Strike News, All India Strike India, അഖിലേന്ത്യാ പണിമുടക്ക്
New Delhi| രേണുക വേണു| Last Modified ചൊവ്വ, 8 ജൂലൈ 2025 (08:30 IST)
All India Strike

All India Strike: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 നു ആരംഭിക്കും. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധ പരിപാടികള്‍ നടക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

എന്‍ഡിഎ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുക. പതിനേഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യാ പണിമുടക്ക്.

ഇന്ന് രാത്രി സംസ്ഥാനത്തെങ്ങും തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തും. തൊഴിലാളികളും കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിന്റെ ഭാഗമാകും. പൊതുഗതാഗതം നിശ്ചലമാകാനാണ് സാധ്യത. ആശുപത്രികള്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനങ്ങള്‍, പാല്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് 10,000 ത്തില്‍ അധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നില്‍ തൊഴിലാളി കൂട്ടായ്മയും നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :