തിരുവനന്തപുരം|
Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (14:12 IST)
കശ്മീരില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. ശ്രീനഗറിലെ പ്രശ്നം കശ്‌മീര്‍ മുഴുവന്‍ വ്യാപിക്കുകയാണെന്നും എ കെ ആന്റണി പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കശ്മീരില്‍ നിന്ന് പുറത്തുവരുന്നത്. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാതെ കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും ആന്റണി പറഞ്ഞു. കശ്മീരിലേത് വന്‍ സുരക്ഷാവീഴ്ചയാണ്. രാജ്യസുരക്ഷയെക്കുറിച്ചു തന്നെ വലിയ ആശങ്കയാണ് ഇതോടെ ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉറി ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം നല്കിയാല്‍ മാത്രമേ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.