സംഘര്‍ഷം തുടരുന്ന കശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

കശ്‌മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (11:55 IST)
കശ്‌മീരില്‍ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. പൂഞ്ചില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി ഇന്ന് വീണ്ടും നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. ഇതോടെ, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എട്ടായി.

പൂഞ്ചില്‍ ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഒരു എസ് ഐയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :