ന്യൂഡല്‍ഹി|
jibin|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (10:34 IST)
കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ദുര്‍ബലമായതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായതെന്ന് എകെ ആന്റണി സമിതി. ബിജെപിക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായ ഏകീകരണമുണ്ടായെന്നും. ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന് വെല്ലു വിളിയാകുകയുമായിരുന്നുവെന്നും സമിതി കണ്ടെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ചപറ്റിയപ്പോള്‍ ബൂത്ത് തലം മുതല്‍ ബിജെപിക്കായി രംഗത്തിറങ്ങിയത് ആര്‍എസ്എസ് ആണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മോഡിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ അവര്‍ വിജയിച്ചെന്നും ആന്റണി സമിതി കണ്ടെത്തി.
അതിനാല്‍ തന്നെ ബിജെപിക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായ ഏകീകരണമുണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചെന്നും വ്യക്തമാക്കുന്നു.
ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും വിശ്വസിച്ചില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെ പലയിടത്തും ഭരണവിരുദ്ധവികാരുണ്ടായി. കീഴ്ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിശ്ചലമായിരുന്നെന്നും ആന്റണി സമിതി റിപ്പോര്‍ട്ട് പറയുന്നു.