വുഹാനില്‍ നിന്ന് 400 ഇന്ത്യക്കാരെ വ്യോമമാര്‍ഗം തിരിച്ചെത്തിക്കും; എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടും

എയര്‍ ഇന്ത്യയുടെ ബോയിംങ് 747 ജംബോ എയര്‍ക്രാഫ്റ്റ് ഇന്ന് ഉച്ചയോടെ പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വാനി ലൊഹാനി അറിയിച്ചു.

റെയ്‌നാ തോമസ്| Last Modified വെള്ളി, 31 ജനുവരി 2020 (13:22 IST)
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ അകപ്പെട്ട 400 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഡൽഹിയിൽ നിന്ന് എയര്‍ ഇന്ത്യയുടെ ബോയിംങ് 747 ജംബോ എയര്‍ക്രാഫ്റ്റ് ഇന്ന് ഉച്ചയോടെ പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വാനി ലൊഹാനി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെടുന്ന എയര്‍ക്രാഫ്റ്റ് ശനിയാഴ്ച ഒരുമണിക്കും രണ്ട് മണിക്കും ഇടയില്‍ തിരിച്ചെത്തുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

അതേസമയം, ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫിസുകള്‍ പൂട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :