മുംബൈ|
VISHNU N L|
Last Modified തിങ്കള്‍, 23 നവംബര്‍ 2015 (12:49 IST)
ഇന്ത്യയെ ഏറെആശങ്കയിലാക്കി എയര്‍ ഇന്ത്യയുടെ വിമാനം റാഞ്ചുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. ഈ മാസം 28 നു മുംബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തിനാണ് റാഞ്ചല്‍ ഭീഷണി.
എയര്‍ ഇന്ത്യയുടെ മുംബൈയിലെ കോള്‍ സെന്ററിലേയ്ക്കാണ് മുന്നറിയിപ്പായി ഫോണ്‍ സന്ദേശമെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.
വിമാനം റാഞ്ചല്‍ ഭീഷണി വന്നതോടെ
വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
പാരീസ് ഭീകരാക്രമണത്തിനു ശേഷം മിക്ക രാജ്യങ്ങള്‍ക്ക് നേരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയതോടെ ഇന്ത്യയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാനാണ് സുരക്ഷാ ഏജന്‍സികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്.