അസഭ്യം പറഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാവില്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 ജൂണ്‍ 2023 (10:14 IST)
അസഭ്യം പറഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനാവില്ലെന്ന് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയാണ് ഇത്തരമൊരു വിധി പ്രസ്ഥാവിച്ചത്. അസഭ്യം പറഞ്ഞുവെന്നത് ഗുരുതരമായ ഒരു കുറ്റമല്ലെന്നും ഇക്കാരണം കൊണ്ട് ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ജീവനക്കാരന്‍ എസ് രാജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ജോലിയില്‍ നിന്ന് പിരിച്ചുവിടുമ്പോള്‍ കുറ്റത്തിന്റെ ഗൗരവവും കണക്കിലെടുക്കണമെന്ന് കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :