തമിഴ്‌ രാഷ്‌ട്രീയം ഇളകിമറിയുന്നു; 33വർഷത്തെ കണക്ക് പറയുന്ന ശശികലയെ വെല്ലുവിളിച്ച് ദീപ!

ശശികലയെ കടന്നാക്രമിച്ച്​ ദീപ ജയകുമാർ

  Deepa jayakumar , Jayalalitha death , Sasikala , Amma , jayalalitha , chennai , tamilnadu , Deepa jayakumar , ശശികല നടരാജന്‍ , തമിഴ്‌നാട് മുഖ്യമന്ത്രി , അപ്പോ​ളൊ ആശുപത്രി , ജയലളിത , ജയലളിത
ചെന്നൈ| jibin| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (17:17 IST)
ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിൽ ജനത്തിന് ആശങ്കയുയുണ്ടെന്ന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ. ഭരണപക്ഷം ശശികലയെ തെരഞ്ഞെടുത്തത് ഖേദകരമാണ്. തമിഴ്​ ജനത ജയലളിതയ്‌ക്കാണ്
വോട്ട്​ ചെയ്​തതെന്നും ശശികലക്ക്​​ വോട്ട്​ ചെയ്​തിട്ടില്ലെന്നും ദീപ പറഞ്ഞു.

ശശികല മുഖ്യമ​ന്ത്രിയായി വരുന്നത്​ ദു:ഖകരവും നാണക്കേട് ഉണ്ടാക്കുന്നതുമാണ്. തമിഴ്​നാട്ടിൽ രാഷ്​​ട്രീയ അസ്​ഥിരത നിലനിൽക്കുകയാണ്​. 33 വർഷം ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്ന്​ കരുതി ഒരാൾക്ക്​ മുഖ്യമന്ത്രിയാവാൻ യോഗ്യതയില്ല. തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പദ്ധതികൾ എന്താണെന്ന് വ്യക്തമാക്കാൻ തന്റെ മേൽ സമ്മർദ്ദമുണ്ട്. അമ്മയുടെ ജന്മദിനമായ ഫെബ്രുവരി 24ന് അതൊക്കെ പ്രഖ്യാപിക്കുമെന്നും ദീപ പറഞ്ഞു.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിനം മുതൽ തനിക്ക്​ അപ്പോ​ളൊ ആശുപത്രിയിലേക്ക്​ പ്രവേശനം നിഷേധിച്ചു. ഒരിക്കൽ പോലും ജയലളിതയെ കാണാൻ അനുവദിച്ചില്ല. ശശികലയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നെന്ന് ഭരണപക്ഷം തീരുമാനിച്ചതിന് ശേഷം നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ദീപ ചെന്നൈയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :