ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (14:55 IST)
അഫ്ഗാനിസ്ഥാനില്‍ നിന്ന് നാറ്റോ സൈന്യം പിന്മാറുന്നത് ഇന്ത്യക്ക് വെല്ലുവിളിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര സര്‍ക്കാരിന്‍ റിപ്പോര്‍ട്ട് നല്‍കി. നാറ്റോ സൈന്യം പിന്മാറുന്നതോടെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം മേധാവി ആസിഫ് ഇബ്രാഹിം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചത്.
തിവ്രവാദികള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ഇന്ത്യാ-പാക് അതിര്‍ത്തിയിലേക്ക് മാറ്റാന്‍ ഇത് നാറ്റോയുടെ പിന്മാറ്റം കാരണമാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. സുരക്ഷ സേന അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം തലവന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന വിവിധ തീവ്രവാദി സംഘടനകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ മുജാഹീദിനു പുറമേ ജമ്മുകാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ളത്.
യഥാര്‍ത്ഥനോട്ടുകളെ വെല്ലുന്ന കള്ള നോട്ടുകളും മയക്കുമരുന്ന് വിതരണം വ്യാപിച്ചതും രാജ്യത്തിന് ഭീഷണിയാണെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് രാജ്യത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിദേശഫണ്ട് സ്വീകരിക്കുന്നത് തടയാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഗ്രീന്‍പീസിന് നോട്ടീസയച്ചിട്ടുണ്ട്.