ന്യൂഡല്‍ഹി|
VISHNU N L|
Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (15:45 IST)
അശ്ലീല ചിത്രങ്ങള്‍ ടി വി ചാനലുകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കി. അഡല്‍ട്‌സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റുള്ള ചിത്രങ്ങള്‍ ടി.വിയില്‍ കാണിക്കാനുള്ള അനുമതിയാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
യു എ സര്‍ട്ടിഫിക്കറ്റോട് കൂടിയാവും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. പുതിയതായി 172 ചിത്രങ്ങള്‍ക്കാണ് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ടി.വിയില്‍ സംപ്രേഷണം ചെയ്യാനുള്ള അനുമതിയും സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ അശ്ലീല രംഗങ്ങള്‍ രംഗങ്ങള്‍ കട്ട് ചെയ്‌ത് മാറ്റി എല്ലാവര്‍ക്കും കാണാവുന്ന രീതിയിലാവും ചിത്രങ്ങള്‍ ടി വിയില്‍ എത്തുക. അഡള്‍ട് ചിത്രങ്ങളുടെ നിര്‍മാതാക്കളുമായി സംസാരിച്ചെന്നും. കൂടുതല്‍ അശ്ലീലമായുള്ള രംഗങ്ങള്‍ നീക്കിയ ശേഷം ചിത്രങ്ങള്‍ ടി വിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ അറിയിച്ചു.