രാഹുലിന്റെ വഴിയെ വിജയും, ഭാരത് ജോഡോ മോഡലില്‍ തമിഴ്നാട് മുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുമെന്ന് റിപ്പോര്‍ട്ട്

Vijay Speech
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ജൂലൈ 2024 (18:40 IST)
രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തമിഴ്നാടിനെ ഇളക്കിമറിക്കാന്‍ ഇളയ ദളപതി വിജയ്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായി തമിഴ്നാടിലുടനീളം കാല്‍നടയായി യാത്ര ചെയ്യാനാണ് താരം പദ്ധതിയിടൂന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ഉടന്‍ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ 4 സോണല്‍ സമ്മേളനങ്ങളും പാര്‍ട്ടി നടത്തും.


ട്രിച്ചിയിലാകും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം.
ഇതിന് പിന്നാലെ തമിഴ്നാട്ടിലെ 100 നിയമസഭാമണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയ് കാല്‍നടയായി യാത്ര ചെയ്യും. ജനങ്ങളെ നേരിട്ട് കാണുന്ന തരത്തിലാകും യാത്ര. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഏറെയായെങ്കിലും ഇതുവരെ തമിഴക വെട്രി കഴകത്തിന്റെ ഒരു സമ്മേളനം പോലും താരം വിളിച്ചിരുന്നില്ല. താരത്തിന്റെ അന്‍പതാമത് പിറന്നാള്‍ അനുബന്ധിച്ച് പാര്‍ട്ടി യോഗമുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :