അനുബന്ധ വാര്‍ത്തകള്‍
- സ്വവര്‍ഗാനുരാഗം വീട്ടുകാര്‍ അറിഞ്ഞു, ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു - ഈ സംഭവത്തിന് ശേഷം നമ്മുടെ സമൂഹം മാറിയിട്ടുണ്ടോ?
- പിരിയാന്‍ സാധിക്കില്ല; ട്രെയിന്‍ മുന്നില്‍ ചാടിയ കാമുകന് കൊല്ലപ്പെട്ടു, ശ്രീലങ്കന്‍ സ്വദേശിയായ കാമുകി ഗുരുതരാവസ്ഥയില്‍
- നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ; ഒളിവില്‍ പോയ പ്രതി തൂങ്ങിമരിച്ചത് കല്ലമ്പലത്തെ സ്വന്തം വസതിയില്‍
- മരിക്കാന്‍ പോകുന്നുവെന്ന കുറിപ്പ് എഴുതിവെച്ചിട്ട് ഭാര്യ കാമുകനൊപ്പം മുങ്ങി; കുറിപ്പ് കണ്ട് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു
- ദീപാവലിക്ക് തയ്ച്ചുനൽകാമെന്ന് പറഞ്ഞ വസ്ത്രങ്ങൾ കൊടുക്കാനായില്ല, തയ്യൽക്കാരി ആത്മഹത്യ ചെയ്തു
നടി റിയാ മിഖ തൂങ്ങിമരിച്ച നിലയിൽ, അന്വേഷണം കാമുകനിലേക്ക്!
നടി റിയാ മിഖ തൂങ്ങിമരിച്ച നിലയിൽ, അന്വേഷണം കാമുകനിലേക്ക്!
തമിഴ് സിനിമാ ലോകത്തെ പ്രമുഖ നടിയായ റിയാ മിഖയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സഹോദരന്റെ 26കാരിയായ ഫ്ലാറ്റിലാണ് റിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ അന്വേഷണം കാമുകനിലേക്ക് നീളുകയാണ്.
റിയയുടെ മരണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി കാമുകന് ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതതെന്ന സംശയത്തിലാണ് പൊലീസ്. സീരിയലുകളിലൂടെ പ്രശസ്തയായ നടിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും.
ആറുമാസത്തോളമായി ദിനേശും റിയയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം കാമുകനിലേക്ക് മാറിയത്. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്.
റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന് പ്രകാശിനെയും വിളിച്ച് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ റിയയെ കണ്ടെത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.