മരിക്കാന്‍ പോകുന്നുവെന്ന കുറിപ്പ് എഴുതിവെച്ചിട്ട് ഭാര്യ കാമുകനൊപ്പം മുങ്ങി; കുറിപ്പ് കണ്ട് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു

മരിക്കാന്‍ പോകുന്നുവെന്ന കുറിപ്പ് എഴുതിവെച്ചിട്ട് ഭാര്യ കാമുകനൊപ്പം മുങ്ങി; കുറിപ്പ് കണ്ട് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു

husband , suicide , police , death , സാദിഖ് , പൊലീസ് , തന്‍സി , ആശുപത്രി , കാമുകന്‍
കാഞ്ഞിരപ്പള്ളി/ചേര്‍ത്തല| jibin| Last Modified ശനി, 10 നവം‌ബര്‍ 2018 (11:57 IST)
ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നുമുള്ള ഭാര്യയുടെ കുറിപ്പ് കണ്ട് യുവാവ് ആത്മഹത്യ ചെയ്തു.

കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ സാദിഖാണ് (32) ഭാര്യ തൻസിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്. ഭാര്യ ആത്മഹത്യ ചെയ്യുമെന്നു ഭയന്നാണു സാദിഖ് ജീവനൊടുക്കിയത്. മരണവിവരം തന്‍സി അറിഞ്ഞിരുന്നോ എന്നു വ്യക്തമായിട്ടില്ല.

ഇരുപതുകാരിയായ തന്‍സിയെ കാണാനില്ലെന്നു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു കഴിഞ്ഞ ദിവസം യുവതി കാമുകനായ അജയകുമാറിനൊപ്പം ചേർത്തലയിലുള്ള ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തുകയും പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്‌തു.

വിവാഹം കഴിക്കാനാണ് തന്‍സി അജയകുമാറിനൊപ്പം ക്ഷേത്രത്തില്‍ എത്തിയതെന്നാണ് വിവരം.

ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും എഴുതിവച്ച ശേഷമാണു തന്‍സി വീടുവിട്ടത്. ഇതിന്റെ പിറ്റേന്ന് ഉച്ചയോടെ സാദിഖിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നവംബര്‍ ഒന്നിനു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സാദിഖിന്റെ മൃതദേഹം സംസ്‌കരിച്ചു.

ആശുപത്രിയില്‍ ഒരു ബന്ധുവിനു കൂട്ടുനില്‍ക്കാന്‍ എത്തിയപ്പോഴാണ് തന്‍സി അജയകുമാറുമായി പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമായി മാറുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :