ഗുജറാത്തില്‍ ജീപ്പിനുമുകളിലേക്ക്‌ ട്രക്ക്‌ മറിഞ്ഞ് 10 പേര്‍ മരിച്ചു

ബരുച്ച്‌ (ഗുജറാത്ത്‌)| VISHNU.NL| Last Modified ഞായര്‍, 18 മെയ് 2014 (13:30 IST)
ഗുജറാത്തിലെ ബരൂച്ചിന്‌ സമീപം പനോലിയില്‍ നിയന്ത്രണം വിട്ട ട്രക്ക്‌
ജീപ്പിനുമുകളിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. സൂറത്തില്‍ നിന്ന്‌ ബറൂച്ചിലേക്ക്‌ സ്റ്റീല്‍ പൈപ്പുകളുമായി വരുകയായിരുന്ന ട്രക്കാണ്‌ അപകടം ഉണ്ടാക്കിയത്‌.

അപകടത്തില്‍ എട്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു.
ഞായറാഴ്ച ദേശിയ പാത എട്ടിലായിരുന്നു അപകടം നടന്നത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക്‌ എതിര്‍ ദിശയില്‍ വരുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ഡിവൈഡര്‍ കടന്ന്‌ പാതയുടെ മറുവശത്തെത്തി ട്രാന്‍സ്പോര്‍ട്ട്‌ ബസുമായി കൂട്ടിയിടിക്കുകയും ചെയ്തു.

അതി ശക്തമായ ആഘാതമായിരുന്നതിനാല്‍
ഉയര്‍ന്നുപൊങ്ങിയ ട്രക്ക്‌
അതുവഴി വരികയായിരുന്ന ജീപ്പിനുമുകളിലേക്ക്‌ വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഈ ജീപ്പില്‍ 15 യാത്രക്കാര്‍ ഉണ്‍്ടായിരുന്നു. ഇതില്‍ അഞ്ച്‌ പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റ്‌ അഞ്ചുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :