ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (12:09 IST)
ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണെയും പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്നു ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അതിനിടെ 21 അംഗ എഎപി ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കും. അരവിന്ദ് കേജ്രിവാള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിയിലെ നിലവിലെ പ്രശ്നങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
അതിനിടെ, സമിതിയില്‍ നിന്നു പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് യോഗേന്ദ്ര യാദവ് അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ തുടരാന്‍ കഴിവില്ലെങ്കില്‍ തന്നെ മാറ്റണമെന്നും അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും യാദവ് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകളുടെ ആശകളുടെയും ഫലമാണ് എഎപി ജനിച്ചത്. ഒരു സ്ഥാനത്തു നിന്നു പോയെന്നു കരുതി താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ലെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
എന്നാല്‍ വാര്‍ത്തകളോട് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിട്ടില്ല. കെജ്രിവാളിനെ പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇരുവരും ശ്രമിച്ചു എന്ന ആരോപണമാണ് പ്രശാന്ത് ഭൂഷണനെതിരേയും യോഗേന്ദ്ര യാദവിനെതിരേയും ഉയര്‍ന്നത്. ഇരുവരും പാര്‍ട്ടീ ഓംബുഡ്സ്മാനയച്ച കത്ത് പുറത്തായത് എഎപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഒന്‍പത് അംഗങ്ങളാണ് എഎപി രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. ഇരുവരേയും പുറത്താക്കിയാല്‍ പുതിയ രണ്ടംഗങ്ങളെ കസ്ണ്ടെത്തേണ്ടതായി വരും.