ന്യൂഡല്‍ഹി|
vishnu|
Last Updated:
വ്യാഴം, 5 മാര്‍ച്ച് 2015 (20:32 IST)
ആം ആദ്മി സ്ഥാപക അംഗങ്ങളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പാര്‍ട്ടിയുടെരാഷ്ട്രീയകാര്യ സമിതിയില്‍(പി.എ.സി) നിന്ന് നീക്കിയ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇരുവരേയും പുറത്താക്കിയതിനു പിന്നില്‍ ചരട് വലിച്ചത് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കെജ്രിവാളിന് ഇരുവരോടും പരിഹരികരിക്കാനാവാത്ത അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. ഇരുവരും രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്ളടിത്തോളം കാലം കണ്‍വീനര്‍ സ്ഥാനത്തിരിക്കാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ പറഞ്ഞതായും വര്‍ത്തകള്‍ പുറത്തു വന്നു.
പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ നിന്ന് പുറത്താക്കിയതെനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്ന ദേശീയ എക്സിക്യൂട്ടീവ് അംഗം മായങ്ക് ഗാന്ധിയാണ് എഎപിയിലെ ഗ്രൂപ്പിസം പുറത്ത് കൊണ്ടുവന്നത്. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ സന്നദ്ധത അറിയിച്ച യാദവിനെയും ഭൂഷണിനെയും നീക്കാനുള്ള പ്രമേയം മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ ബുധനാഴ്ചത്തെ യോഗത്തില്‍ അവതരിപ്പിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് ഗാന്ധി തന്റെ ബ്ളോഗില്‍ കുറിച്ചു. യാദവിനെയും ഭൂഷണിനെയും നീക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് മായങ്ക് ഗാന്ധി വിട്ടു നിന്നിരുന്നു.
യോഗേന്ദ്ര യാദവ്, കേജ്‌രിവാളിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണം ഉയര്‍ന്നെന്നും അതിന്റെ ചില തെളിവുകള്‍ യോഗത്തില്‍ സമര്‍പ്പിച്ചതായും ഗാന്ധി പറഞ്ഞു. പ്രശാന്ത് ഭൂഷണിനും യാദവുമായി പരിഹരികരിക്കാനാവാത്ത അഭിപ്രായ ഭിന്നതകള്‍ കേജ്‌രിവാളിനുണ്ടായിരുന്നു. താന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണ്ടെന്ന, കേജ്‌രിവാളിന്റെ ആഗ്രഹത്തെ കുറിച്ച് അറിയാമായിരുന്നെന്നും യാദവ് യോഗത്തില്‍ പറഞ്ഞു. പിഎസിയില്‍ നിന്ന് പുറത്തു പോവാന്‍ അവര്‍ തയ്യാറായുമായിരുന്നു. എന്നാല്‍ അവരെ ഒറ്റപ്പെടുത്തി പുറത്താക്കിയത് ശരിയായില്ല എന്ന് ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മായങ്ക് ഹാന്ധിയുടെ വെളിപ്പെടുത്തലോടെ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ കൂടുതല്‍ പുറത്തുവരികയാണ്. പാര്‍ട്ടി രൂപീകരിച്ച് വെറും രണ്ട് വര്‍ഷം പോലും തികഞ്ഞിട്ടീല്ലാത്തതിനിടയില്‍ പോലും തികയാത്തതിനിടെ രണ്ടാം തവണയാണ് പാര്‍ട്ടി അധികാരത്തിലെത്തുന്നത്. എന്നാല്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന വിഴുപ്പലക്കലുകള്‍ ജനങ്ങളില്‍ വലിയ ആശങ്കകാളാണ് ഉണ്ടാക്കിയിരിക്കുന്നത്.