അരുവിക്കര സീറ്റും ബാര്‍ കോഴ പ്രശ്‌നങ്ങളും: ചെന്നിത്തല ഡല്‍ഹിയില്‍

സോണിയ ഗാന്ധി , ബാര്‍ കോഴ , കെഎം മാണി , സോണിയ ഗാന്ധി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (11:44 IST)
ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെഎം മാണിക്കെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായ അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു.

ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് കെഎം മാണിക്കെതിരെ പ്രതിപക്ഷം സമരം ശക്തമാക്കിയതും. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനും ഡെപ്യൂട്ടി സ്പീക്കറിന്റെ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണം എന്നകാര്യത്തിലും തീരുമാനം എടുക്കേണ്ട സാഹചര്യവും നില നില്‍ക്കെയാണ് ചെന്നിത്തല സോണിയ ഗാന്ധിയെ കാണുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ ചെന്നിത്തല കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കാണും. നിര്‍ഭയ പദ്ധതിക്കായുള്ള ഫണ്ടും സംസ്ഥാനത്തെ സുരക്ഷാ കാര്യങ്ങളും ആഭ്യന്തര സെക്രട്ടറിയുമായി ചെന്നിത്തല ചര്‍ച്ച ചെയ്യും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :