ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
വെള്ളി, 13 ഏപ്രില്‍ 2018 (19:54 IST)
ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതുതായി ആധാര്‍ എടുക്കുന്നവര്‍ക്കായിരിക്കും
നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു
നിലവില്‍ ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഈ മാസം 31നകം തന്നെ സേവനങ്ങളെല്ലാം ബന്ധിപ്പിക്കണമെന്നും ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറ്റോണി ജനറല്‍ കെ കെ വേണുഗോപലാണ് സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിച്ചത്.
അതേസമയം, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് വിവരം. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി.
നിലവില്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതികള്‍ ഇങ്ങനെ:
പാന്‍ കാര്‍ഡ്: 2017 ഡിസംബര്‍ 31
ബാങ്ക് അക്കൗണ്ട്: 2017 ഡിസംബര്‍ 31
സാമൂഹിക ക്ഷേമ പദ്ധതികള്‍: 2017 ഡിസംബര്‍ 31
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്: 2017 ഡിസംബര്‍ 31
മൊബൈല്‍ കണക്ഷനുകള്‍: 2018 ഫെബ്രുവരി 6