മദ്യം കഴിക്കണമെങ്കിലും ഇനി ആധാര്‍ നിര്‍ബന്ധം !

മദ്യം കഴിക്കണമെങ്കിലും ആധാര്‍കാര്‍ഡ് !

ന്യൂഡല്‍ഹി| AISWARYA| Last Updated: വെള്ളി, 13 ഏപ്രില്‍ 2018 (19:46 IST)

ഇനി മദ്യം കഴിക്കാന്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ഡല്‍ഹി പൊലീസും എക്‌സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ഇതനുസരിച്ച് 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് പുതിയ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :