കെട്ടിപ്പിടിത്തവും ചുംബനവും പതിവ്; മെട്രോയുടെ പേര് പോണ്‍ ഹബ് എന്നാക്കണമെന്ന് സോഷ്യല്‍ മീഡിയ, ചിത്രങ്ങളും വീഡിയോയും വൈറല്‍

രേണുക വേണു| Last Modified വ്യാഴം, 29 ജൂണ്‍ 2023 (10:31 IST)

ഡല്‍ഹി മെട്രോയുടെ പേര് പോണ്‍ ഹബ് എന്നാക്കണമെന്ന വിചിത്ര ആവശ്യവുമായി സോഷ്യല്‍ മീഡിയ. മെട്രോ ട്രെയിനുകള്‍ക്കുള്ളില്‍ കമിതാക്കള്‍ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിച്ച് കിടക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയായെന്നും ഇത് മറ്റ് യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നും ആണ് സദാചാരവാദികളുടെ വിമര്‍ശനം. ട്രെയിനുകള്‍ക്കുള്ളില്‍ നിന്നുള്ള കമിതാക്കളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കിക്കുകയാണ്. പൊതു ഗതാഗതം കമിതാക്കളുടെ സ്വകാര്യ കാര്യങ്ങള്‍ ചെയ്യാനുള്ള സ്ഥലമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അവരുടെ സ്വകാര്യത മാനിക്കാതെ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :