ന്യൂഡല്‍ഹി|
BIJU|
Last Modified വെള്ളി, 2 മാര്‍ച്ച് 2018 (21:33 IST)
ഹോളി ആഘോഷത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പുരുഷബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞു എന്ന വിവാദം പുതിയ തലത്തിലേക്ക്. ബലൂണില്‍ ശുക്ലം നിറയ്ക്കാനാവില്ലെന്ന വാദവുമായി ഒരു ഡോക്ടറാണ് രംഗത്തെത്തിയിരിക്കുന്നത്.
സ്ഖലനം നടന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ശുക്ലം ഖരാവസ്ഥയിലേക്ക് മാറുമെന്നും ബലൂണിനുള്ളില്‍ ഇത് ശേഖരിക്കുകയും സ്ത്രീകള്‍ക്ക് നേരെ എറിയുകയും ചെയ്തു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നുമാണ് ഡോക്‍ടര്‍ ജഗദീഷ് ജെ എച്ച് പറയുന്നത്. അന്തരീക്ഷ സമ്പര്‍ക്കമുണ്ടായാല്‍ ശുക്ലം കട്ടപിടിക്കും. ഇതിനാലാണ് ഇത് സ്പേം ബാങ്കില്‍ ശേഖരിക്കുന്നത്. ജലവുമായി കലരുകയാണെങ്കിലും ശുക്ലം കട്ടപിടിച്ച് നശിക്കും - ഗുഡ് ഡോക്ടര്‍ എന്ന അക്കൌണ്ടില്‍ നിന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു.
ലിക്വിഡ് നൈട്രജന്‍ നിറച്ച ടാങ്കിലാണ് സ്വാഭാവിക രൂപത്തില്‍ ശുക്ലം ശേഖരിക്കാനാവുക. ബലൂണിനുള്ളില്‍ ലിക്വിഡ് നൈട്രജനും ശുക്ലവും ശേഖരിക്കാനാവില്ല - ഡോക്ടറുടെ ട്വീറ്റില്‍ പറയുന്നു.
എല്‍ എസ് ആര്‍ കോളജിലെ വിദ്യാര്‍ത്ഥിനികളാണ് തങ്ങള്‍ക്കെതിരെ ശുക്ലം നിറച്ച ബലൂണുകളെറിഞ്ഞെന്ന് പരാതി നല്‍കിയത്. ഇതോടെ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള മറ്റ് കോളജുകളില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയാവുകയും വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തിരുന്നു.