നിറങ്ങളുടെ കേളി - ഹോളി!

Holi, Holi Special, Holi Festival kerala, Holi Festival, Holi Cinema, Holi Films, Holi Rituals, കേരളം, ഹോളി ഉത്സവം, ഹോളി സിനിമ, ഹോളി ചടങ്ങുകള്‍, ഹോളി ആഘോഷം, ഉത്സവം
മനു രാജീവന്‍| Last Updated: ബുധന്‍, 19 ഫെബ്രുവരി 2020 (21:07 IST)
ശിശിരം കഴിഞ്ഞു. ഇനി പൂക്കളുടെയും പ്രേമത്തിന്‍റെയും ആനന്ദത്തിന്‍റെയും കാലമാണ്. വസന്തത്തിന്‍റെ ആഗമനം കുറിക്കുന്ന ഹോളി.

രാസക്രീഡയുടെ പുനരാവിഷ്ക്കാരമാണ്, നിറങ്ങളുടെ ഈ കേളി. പണ്ട് പൂക്കളില്‍ നിന്നും കായ്കളില്‍ നിന്നുമാണ് ഹോളിക്ക് വേണ്ട നിറങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

വടക്കേയിന്ത്യയിലാണ് ഹോളി പ്രധാനമായി ആഘോഷിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ ആഘോഷത്തിന് ഒരുക്കങ്ങളാരംഭിക്കുകയായി. ഹോളിയുടെ തലേന്ന് വൃക്ഷം തീയിടുന്നു. പുതു ഋതുവിനെ സ്വീകരിക്കാന്‍ അഗ്നിക്ക് ചുറ്റും ആളുകള്‍ ആടുകയും പാടുകയും ചെയ്യുന്നു.

പുതുരുചികളുടെ ഘോഷം കൂടിയാണ് ഹോളി. ആളുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൈര്, വട, മൈദ, പാല്‍, പഞ്ചസാര, പഴങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണം എന്നിവയാണ് ഹോളിക്ക് പ്രധാനം.

ബംഗാളില്‍ ഈ ആഘോഷത്തിന് ‘ദോലോത്‌സവ'(ഊഞ്ഞാലുകളുടെ ആഘോഷ)മായിട്ടാണ് അറിയപ്പെടുന്നത്. വിഷ്ണുവിന്‍റെ വിഗ്രഹങ്ങള്‍ അലങ്കരിച്ച്, നിറങ്ങള്‍ പൂശി, സുന്ദരമായ ഊഞ്ഞാലുകളിലിരുത്തി ആട്ടുന്നു.

മഥുരയിലും ഏറ്റവും പ്രധാനമായ ആഘോഷമാണ് ഹോളി. അന്യൂനമായ രാധാകൃഷ്ണപ്രേമത്തിന്‍റെ ഓര്‍മ്മയാണിവിടെ ഹോളി. സമത്വത്തിന്‍റെയും ആനന്ദത്തിന്‍റെയും അന്തരീക്ഷം ഹോളിയെപ്പോലെ പ്രദാനം ചെയ്യുന്ന മറ്റൊരു ഉത്സവമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :