9 ലക്ഷം രൂപയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

നാഗ്പൂര്‍| WEBDUNIA|
പ്രണയിച്ച് വിവാഹം കഴിക്കുകയും എട്ടുവര്‍ഷം ഭര്‍ത്താവിനൊപ്പം താമസിക്കുകയും ചെയ്ത യുവതി കാമുകനൊപ്പം ഒളിച്ചോടി. വെറുതെ അങ്ങ് ഒളിച്ചോടുകയായിരുന്നില്ല. പോകുമ്പോള്‍ ഭര്‍ത്താവിന്‍റെ അലമാരയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ മൂല്യമുള്ള സ്വത്തുവകകളുമായാണ് യുവതി മുങ്ങിയത്.

ഭാര്യ കാമുകനായ ഓടുംബര്‍ കരാന്ദെയ്ക്കൊപ്പം ഒളിച്ചോടിയതായി സുരേന്ദ്ര കൌര്‍(30) പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എട്ടുവര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച് പ്രണയിക്കുകയും ഒടുവില്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കുകയും ചെയ്തതാണ് സുരേന്ദ്ര കൌറും ഹരിന്ദറും(പേര് യഥാര്‍ത്ഥമല്ല).

എട്ടുവര്‍ഷം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ദാമ്പത്യബ്വന്ധം മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടയില്‍ ഹരിന്ദര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലൂടെ ഓടുംബര്‍ കരാന്ദെയെ പരിചയപ്പെട്ടു. തുടര്‍ന്ന് പ്രണയത്തിലാകുകയും ചെയ്തു. ഓടുംബറുമായി ഹരിന്ദര്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട സുരേന്ദ്ര കൌര്‍ പല തവണ താക്കീത് ചെയ്തിരുന്നു. പിന്നീട് ഈ പ്രശ്നം വലിയ വഴക്കുകളിലാണ് അവസാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഭാര്യയെ തനിച്ചാക്കി ജോലിക്കു പോയ സുരേന്ദ്ര തിരിച്ചുവരുമ്പോള്‍ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒപ്പം അലമാരയില്‍ നിന്ന് ഒന്നരലക്ഷം രൂപയും 7.35 ലക്ഷം മൂല്യമുള്ള സ്വത്തുവകകളും കാണാതായതായി ശ്രദ്ധയില്‍ പെട്ടു. ഉടന്‍‌തന്നെ ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു.

തുടര്‍ന്നാണ് ഭാര്യയ്ക്കും കാമുകനുമെതിരെ സുരേന്ദ്ര കൌര്‍ പൊലീസില്‍ പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :