1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 80 year old women forced to crawl

ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ എണ്‍പതുകാരി രണ്ട് കിലോമീറ്റര്‍ മുട്ടിലിഴഞ്ഞു; സംഭവം ഒഡിഷയില്‍

അപകടത്തെ തുടര്‍ന്നാണ് ഈ സ്ത്രീക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടത്

Webdunia Malayalam
80 വയസുള്ള സ്ത്രീ ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ പഞ്ചായത്ത് ഓഫീസിലേക്ക് മുട്ടിലിഴഞ്ഞു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒഡിഷ കെന്ദുജാര്‍ ജില്ലയില്‍ ടെല്‍കോയ് ബ്ലോക്കിലെ റെയ്‌സ്വാന്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തന്നെയാണ് പെന്‍ഷന്‍ വാങ്ങാന്‍ നേരിട്ടു എത്തണമെന്ന് തന്നോടു ആവശ്യപ്പെട്ടതെന്ന് എണ്‍പതുകാരി പാഥുരി പറഞ്ഞു. 
 
അപകടത്തെ തുടര്‍ന്നാണ് ഈ സ്ത്രീക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടത്. സഹായിക്കാന്‍ ആരുമില്ലാത്ത വൃദ്ധ മണ്‍വഴിയിലൂടെ മുട്ടിലിഴഞ്ഞും കൈകുത്തി നീങ്ങിയുമാണ് പഞ്ചായത്ത് ഓഫീസിലേക്ക് പോയത്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മോഹന്‍ മാജിയുടെ സ്വന്തം ജില്ലയിലാണ് ഈ സ്ത്രീയുടെ വീട്. 
ടൈസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വീഡിയോ ചര്‍ച്ചയായതോടെ പഞ്ചായത്ത് അധികാരികള്‍ വിഷയത്തില്‍ ഇടപെട്ടു. ഭാവിയില്‍ ഇവര്‍ക്ക് ക്ഷേമ പെന്‍ഷനും റേഷനും വീട്ടില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
കേരളത്തിലേക്കു പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു