തമിഴ്‌നാട്ടിൽ നിസാമുദ്ദീനിൽ നിന്നെത്തിയ 48 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണസംഖ്യ ആറായി

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (07:38 IST)
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. അതേ സമയം കഴിഞ്ഞ ഒന്നരയാഴ്ചയായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ ഡോക്ടറും പത്ത് മാസം പ്രായമുള്ള കുട്ടിയും രോഗംഭേദമായി ആശുപത്രി വിട്ടു.തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരനെ ചികിത്സച്ചതിലൂടെയാണ് ഇവർക്ക് കൊവിഡ് പകർന്നത്.

ഇതോടെ തമിഴ്‌നാട്ടിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 621 ആയി. ചെന്നൈ സ്വദേശിയായ 57 വയസ്സുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്.അതേസമയം നിസാമുദ്ദീനിൽ നിന്നും എത്തിയവരുടെ സമ്പർക്കപട്ടിക ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല.ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതായി പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

മസ്ദൂറത് ജമാഅത്തിലെ വിദേശികൾ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകർ ദിവസങ്ങളോളമാണ് സംസ്ഥാനത്തുടനീളം വീടുകളിൽ ചടങ്ങുകൾ നടത്തിയത്. ഇവർ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയിരുന്നു.അതിനാൽ തന്നെ രോഗവ്യാപനം തടയാൻ ഇവർ സമ്പർക്കം പുലർത്തിയ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :