പത്തനംതിട്ടയ്‌ക്ക് ആശ്വാസം: നിസാമുദ്ദീനിൽ നിന്നെത്തിയ ഏഴുപേർക്കടക്കം 75 പേർക്ക് കൊവിഡില്ല

അഭിറാം മനോഹർ| Last Modified ശനി, 4 ഏപ്രില്‍ 2020 (12:27 IST)
പത്തനംതിട്ടയിൽ 75 പേർക്ക് കൊവിഡ് നെഗറ്റീവ്.നിസാമുദ്ദീനിൽ നിന്നും എത്തിയ ഏഴ് പേർക്കടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.ഇനിയും 105 ഫലങ്ങൾ ജില്ലയിൽ നിന്നും ലഭിക്കാനുണ്ട്.ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയവരെ എല്ലാവരെയും പരിശോധിക്കനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള
ആളുടെ അച്ഛൻ മരിച്ചത്
വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നാണ് പ്രാഥമിക നിഗമനം.വിദേശത്ത് നിന്നെത്തിയ മകന്റെ പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :