40 കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ട്

മുംബൈ| WEBDUNIA|
WD
WD
എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യന്‍ തീരക്കടലില്‍ 40 കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര പരിസ്ത്ഥികാര്യ മന്ത്രി ജയന്തി നടരാജന്‍ അറിയിച്ചു.

മുംബൈ തീരത്ത് നിന്നും 10 കിലോമീറ്ററിനുള്ളിലുള്ള കപ്പലില്‍ നിന്നാണ് എണ്ണച്ചോര്‍ച്ചയുണ്ടായത്. എന്നാല്‍ കപ്പല്‍ ഗതാഗത മന്ത്രാലയവുമായി ചേര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിക്കില്ലെന്നത് ഉറപ്പാക്കും. കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നു പരിശോധിക്കും. റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നത് പരിശോധിക്കാന്‍ സംവിധാനം ഉണ്ടെന്നും മന്ത്രി അറിയിച്ചു.

അടുത്തിടയായി ഇന്ത്യന്‍ തീരക്കടലില്‍ കപ്പലുകളില്‍ നിന്നും പൈപ്പ് ലൈനുകളില്‍ നിന്നും എണ്ണച്ചോര്‍ച്ച വ്യാപകമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :