ചെന്നൈ|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (10:24 IST)
തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് ഫാക്ടറിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് തിരുവള്ളൂര്‍ ജില്ലയിലെ ആവഡി പൂനമല്ലി റോഡിലുള്ള ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്.
ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന നാലു തൊഴിലാളികളാണ് മരണപ്പെട്ടത്. പതിനഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഏതാനും പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി അഗ്നിശമന സേന അറിയിച്ചു. കമ്പനി കോമ്പൗട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും കത്തിനശിച്ചു.