കൊല്‍ക്കത്ത|
Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (12:21 IST)
പശ്ചിമ ബംഗാളിലെ റണാഘട്ടില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നാലുപേരും നാലുപേരും ബംഗദേശ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പഞ്ചാബ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളെ പശ്ചിമബംഗാളില്‍ നിന്നും മറ്റൊരാളെ മുംബൈയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.
കോണ്‍വെന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു കന്യാസ്ത്രിയെ പ്രതികള്‍ മാനഭംഗം ചെയ്തത്. കോണ്‍വെന്റില്‍ നിന്നും 12 ലക്ഷം രൂപയും അക്രമികള്‍ മോഷ്ടിച്ചിരുന്നു.