ഡൽഹിയിൽ തീപിടുത്തം: ഫാക്ടറി കെട്ടിടത്തിൽ നിന്ന് വീടുകളിലേക്ക് തീപടർന്നു; 35 പേര്‍ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

ഞായറാഴ്ച്ച പുലര്‍ച്ചെ 5:22 നാണ് സംഭവം.തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2019 (10:11 IST)
ഡൽഹി അനജ് മന്ദിയില്‍ ഫാക്ടറിയില്‍ തീപിടുത്തം. 35 പേര്‍ കൊല്ലപ്പെട്ടു. പൊള്ളലേറ്റ് പതിനഞ്ചിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ 5:22 നാണ് സംഭവം.തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു.

600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തീപടര്‍ന്നിട്ടുണ്ട്. സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ 20-25 തൊഴിലാളികള്‍ അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഉടമ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :