ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 8 ഡിസംബര്‍ 2015 (11:00 IST)
24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിരോധനം നടപ്പായാല്‍ 18 - 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയുകയുള്ളൂ.
ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഫ്രീ ട്രേഡ് എഗ്രിമെന്റ് ദുരുപയോഗം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിന് രണ്ട് ശതമാനം നികുതി മാത്രമാണ് ഈടാക്കുന്നത്. എന്നാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതിയാകട്ടെ 10 ശതമാനവും. ഈ സ്ഥിതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാലാണ് ഇറക്കുമതി നിരോധിക്കാനുള്ള നീക്കം നടക്കുന്നത്.