ലോഹം പോലെതന്നെ പത്തേമാരിയും !

Loham, Pathemari, Drishyam, Mohanlal, Mammootty, ലോഹം, പത്തേമാരി, ദൃശ്യം, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (15:32 IST)
രഞ്ജിത് സംവിധാനം ചെയ്ത ‘ലോഹം’ തിയേറ്ററുകളില്‍ വലിയ പെര്‍ഫോമന്‍സ് കാഴ്ചവച്ച സിനിമയല്ല. വലിയ പ്രതീക്ഷയുണര്‍ത്തി എത്തിയ ഈ മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. എങ്കിലും മികച്ച ഇനിഷ്യല്‍ കളക്ഷന്‍റെ ബലത്തില്‍ മുമ്പോട്ടുപോയ ചിത്രം നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ല.

എന്നാല്‍ റെക്കോര്‍ഡ് സാറ്റലൈറ്റ് തുകയാണ് ലോഹത്തിന് ലഭിച്ചത്. ഏഴുകോടി രൂപ നല്‍കിയാണ് ലോഹം കൈരളിയും ഏഷ്യാനെറ്റും ചേര്‍ന്ന് വാങ്ങിയത്. അതോടെ സിനിമ ലാഭവുമായി. പുതിയ വാര്‍ത്ത, ‘പത്തേമാരി’ എന്ന മമ്മൂട്ടിച്ചിത്രം ഏഴുകോടി നല്‍കി വാങ്ങാ‍ന്‍ ചാനലുകള്‍ തയ്യാറെടുക്കുന്നു എന്നതാണ്‍.

സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മികച്ച അഭിപ്രായവും കളക്ഷനും നേടിയ സിനിമയാണ്. എന്നാല്‍ എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ വമ്പന്‍ സിനിമകളുടെ ആരവത്തിനിടയില്‍ പത്തേമാരി അര്‍ഹിക്കുന്ന വിജയം നേടിയില്ല. എന്തായാലും ഏഴുകോടി സാറ്റലൈറ്റ് തുകകൂടി ലഭിക്കുമ്പോള്‍ പത്തേമാരി ലാഭമാകുമെന്ന് ഉറപ്പ്.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ദൃശ്യം 6.5 കോടി രൂപ നല്‍കിയാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :