'സ്വന്തം ശക്തിയിൽ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം, തെലങ്കാനയിൽ ഒറ്റയ്‌ക്ക് മത്സരിക്കും': അമിത് ഷാ

'സ്വന്തം ശക്തിയിൽ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം, തെലങ്കാനയിൽ ഒറ്റയ്‌ക്ക് മത്സരിക്കും': അമിത് ഷാ

Rijisha M.| Last Updated: ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (10:27 IST)
തെലങ്കാനയിൽ സഖ്യമില്ലാതെ ഒറ്റയ്‌ക്ക് ടിആർഎസിനെ നേരിടാനൊരുങ്ങി അമിത്‌ ഷാ. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം. ഇടതുപാര്‍ട്ടികളുടേയും ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റേയും ആജ്ഞയ്ക്കനുസരിച്ചാണ് രാഷ്ട്രസമിതി പ്രവര്‍ത്തിക്കുന്നതെന്ന് ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

‘സ്വന്തം ശക്തിയില്‍ നിന്ന് വിജയിക്കാനാണ് ബിജെപിയുടെ തീരുമാനം. തെലങ്കാന സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രീണന രാഷ്ട്രീയത്തിനെതിരെ കൂടിയാണ് ഈ പോരാട്ടം. ന്യൂനപക്ഷങ്ങള്‍ക്ക് 12 ശതമാനം സംവരണം നല്‍കിയത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ആവര്‍ത്തിക്കു’മെന്നും അമിത് ഷാ പറഞ്ഞു.

നേരത്തേ നിയമസഭ പിരിച്ചുവിട്ട ടിആർ‌എസിന്‍റെ നടപടിയേയും
അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ‘ടിആര്‍എസിനോടും മുഖ്യമന്ത്രിയോടും ഒരു കാര്യം മാത്രമാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. രണ്ടു തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒരു ചെറിയ സംസ്ഥാനത്തെ എന്തിനാണ് നിര്‍ബന്ധിതരാക്കിയത്. തെരഞ്ഞെടുപ്പ് ചെലവുകളുടെ പേരില്‍ ജനങ്ങള്‍ക്കു മേല്‍ എന്തിനാണ് അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്? ഈ ചോദ്യത്തിന് റാവു ഉത്തരം പറയണ’മെന്നും അമിത് ഷാ ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :