2019നെ നേരിടാൻ മുന്നൊരുക്കങ്ങളുമായി കോൺ‌ഗ്രസ്; തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മൂന്ന് സമിതികൾ

2019നെ നേരിടാൻ മുന്നൊരുക്കങ്ങളുമായി കോൺ‌ഗ്രസ്; തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മൂന്ന് സമിതികൾ

Rijisha| Last Modified ശനി, 25 ഓഗസ്റ്റ് 2018 (18:33 IST)
2019 പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി കോണ്‍ഗ്രസ് മൂന്ന് പ്രധാന സമിതികൾക്ക് രൂപം നൽകി. ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവയ്ക്കായി മൂന്ന് കമ്മറ്റികള്‍ക്കാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കിയിട്ടുള്ളത്.

ഏ കെ ആന്റണി, ഗുലാം നബി ആസാദ്, ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അഹ്മദ് പട്ടേല്‍, ജയ്റാം രമേശ്, രണ്‍ദീപ് സുര്‍ജെവാല എന്നിവരാണ് കോർ ഗ്രൂപ്പ് അംഗങ്ങാൾ. ഈ കമ്മറ്റിയില്‍ ആന്റണിയും വേണുഗോപാലുമാണ് മലയാളികളാണ്‍.

2019 പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാണ് നേരത്തെ തന്നെ സമിതികള്‍ക്കും മറ്റും രൂപം നല്‍കിയത്. 19 പേരാണ് മാനിഫെസ്‌റ്റോ കമ്മറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്. കോര്‍ ഗ്രൂപ്പ് കമ്മറ്റിയിലും മാനിഫെസ്റ്റോ കമ്മറ്റിയിലും പി ചിതംബരവും ജയറാം രമേശും ഇടംപിടിച്ചിട്ടുണ്ട്.

മന്‍പ്രീത് ബാദല്‍, പി.ചിദംബരം, സുഷ്മിത ദേവ്, രജീവ് ഗൗഡ, ഭൂപേന്ദ്ര സിങ് ഹൂഡ, ജയ്‌റാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ബിന്ദു കൃഷ്ണ, സെല്‍ജകുമാരി, രഘുവീര്‍ മീന, ബാലചന്ദ്ര മുന്‍ഗേക്കര്‍, മീനാക്ഷി നടരാജന്‍, രജിനി പാട്ടില്‍, സാം പിട്രോഡ, സച്ചിന്‍ റാവു, തംറദ്വജ് സാഹു, മുകുള്‍ സാങ്മ, ശശി തരൂര്‍, ലളിതേഷ് ത്രിപാഠി എന്നിവർ മാനിഫെസ്‌റ്റോ കമ്മറ്റി അംഗങ്ങളാണ്.

ചരന്‍ദാസ് ഭക്ത, പ്രവീണ്‍ ചക്രവര്‍ത്തി, മിന്‍ന്‍ഡ് ദെറോറ, കേത്കര്‍ കുമാര്‍, ഖേരാ പവന്‍, വി.ഡി.സതീശന്‍, ആനന്ദ് ശര്‍മ്മ, ജയ്‌വീര്‍ ഷെര്‍ഗില്‍, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രന്ദീപ് സുര്‍ജെവാല, മനീഷ് തിവാരി, പ്രമോദ് തിവാരി എന്നിവർ പബ്ലിസിറ്റി കമ്മറ്റിയിലും അംഗങ്ങളാണ്.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അടവ് നയങ്ങള്‍ നിശ്ചയിക്കുക, പ്രകടന പത്രിക തയാറാക്കുക തുടങ്ങിയവയാണ് മൂന്ന് പ്രധാനപ്പെട്ട സമിതികളില്‍ ഇടം നേടിയവര്‍ക്കും നല്‍കിയിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :