18 മാസം പ്രായമുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് പിതാവ് താഴേക്ക് എറിഞ്ഞു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
18 മാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം പിതാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്പൂരിലാണ് സംഭവം. ഹരി ഓം എന്ന് പേരുള്ളയാളാണ് ആണ്‍കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നത്.
പിണങ്ങിക്കഴിയുന്ന ഭാര്യയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകാനായി ഭാര്യാവീട്ടില്‍ എത്തിയതായിരുന്നു ഹരി ഓം. എന്നാല്‍ ഭാര്യ കൂടെ പോകാന്‍ തയ്യാറാകാത്തതിന്റെ രോഷത്തില്‍ ഇയാള്‍ കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി താഴേക്ക് എറിയുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.