1965 ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധത്തിന് ഇന്ന് അരനൂറ്റാണ്ട്

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (12:33 IST)
1965 ലെ - പാക്കിസ്ഥാന്‍ യുദ്ധസ്മരണകള്‍ പുതുക്കി രാജ്യം ഇന്ന് യുദ്ധ വിജയത്തിന്റെ വാര്‍ഷിഅക് ആഘോഷിക്കുന്നു. 65ലെ ഇന്ത്യാ- പാക് യുദ്ധത്തിന് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. അമർ ജവാൻ ജ്യോതിയിൽ രാഷ്ട്രപതി പ്രണബ് മുഖർജി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൈനികർക്ക് അഭിവാദ്യം രേഖപ്പെടുത്തി. 1965ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃപാടവത്തെ അദ്ദേഹം അഭിനന്ദിച്ചു. അദ്ദേഹം മുന്നിൽ നിന്നു നയിച്ചത് രാജ്യത്തിനു ശക്തി പകർന്നുവെന്നും മോഡി ട്വിറ്ററിൽ കുറിച്ചു.

ആഭ്യന്തരക്കുഴപ്പമുണ്ടാക്കി കശ്മീര്‍ വേര്‍പെടുത്താന്‍ പാക്ക് പ്രസി‍ഡന്‍റ് ജനറല്‍ അയൂബ് ഖാന്‍ നടത്തിയ ഗൂഢനീക്കമാണ് 1965ലെ യുദ്ധത്തില്‍ കലാശിച്ചത്. ഈ യുദ്ധം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ടാങ്ക് യുദ്ധത്തിന്
വേദിയായി. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികള്‍ തിരിച്ചു പിടിച്ചതിനു പിന്നാലെ പാകിസ്ഥാനിലെ ലാഹോര്‍ വരെ കീഴടക്കി.

ലഹോറിലേക്ക് ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോഴാണ് യുഎസും സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്രസഭയും ഇടപെട്ടു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പിടിച്ചെടുത്ത 1920 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ഇന്ത്യ തിരികെ കൊടുത്തത് സൈന്യത്തിന്റെ ആത്മവീര്യം തകര്‍ത്തു എങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വഴങ്ങുകയായിരുന്നു.1965ലെ യുദ്ധം ഇന്ത്യയ്ക്കുനല്‍കിയ പാഠങ്ങള്‍ വളരെ വലുതായിരുന്നു. കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടുത്തില്ല എന്ന തീരുമാനം അരക്കിട്ടുറപ്പിച്ചതാണ് അതില്‍ ഏറ്റവും പ്രധാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :