16-കാരിക്ക് വോഡ്ക നല്‍കി കൂട്ടബലാത്സംഗം ചെയ്തു

നോയിഡ| WEBDUNIA| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (16:07 IST)
PRO
PRO
പത്താം ക്ലാസുകാരിയെ കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. അതേസമയം പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ യുവാക്കള്‍ക്കൊപ്പം പോയതെന്നും സ്വമനസാലെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി നോയിഡയില്‍ വച്ചാണ് സംഭവം നടന്നത്.

വിദ്യാര്‍ഥികളായ ഹിമാന്‍ഷു ശര്‍മ, നീരജ്, സുനില്‍ സിംഗ്‍, കാര്‍ ഷോപ്പ് നടത്തുന്ന സൌരഭ് ചൌഹന്‍, ഗേറ്റ് കീപ്പര്‍ ആയി ജോലി ചെയ്യുന്ന രാഹുല്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നീരജ് ഒഴികെ ബാക്കി എല്ലാവരേയും പൊലീസ് പിടികൂടി.

വെള്ളിയാഴ്ച അച്ഛന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി യുവാക്കളെ കണ്ടത്. ഇവര്‍ പെണ്‍കുട്ടിയെ പാര്‍ട്ടിക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് വോഡ്ക കുടിപ്പിച്ച ശേഷം അടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും കൊല്ലും എന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിക്ക് യുവാക്കളെ നേരത്തെ അറിയാമായിരുന്നു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :