പീഡനശ്രമം: പൂജാരി അറസ്റ്റില്‍

ന്യൂ‍ഡല്‍ഹി| WEBDUNIA|
സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂജാരി അറസ്റ്റിലായി. സൌത്ത് ഡല്‍ഹി ഗോവിന്ദ്‌പുരിയില്‍ നിന്നുള്ള നന്ദ് ലാല്‍ ഗുപ്തയാണ് അറസ്റ്റിലായത്. തുഗ്ലക്കാബാദിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍.

സ്ത്രീയുടെ ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ഇയാള്‍ ശ്രമിച്ചു എന്നും പരാതിയുണ്ട്. കൈയിലെ വേദന മാറ്റുന്നതിനായുള്ള ചികിത്സയ്ക്കായാണ് സ്ത്രീ പൂജാരിയെ സമീപിച്ചത്. തുടര്‍ന്ന് യജ്ഞത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ യജ്ഞം പൂര്‍ത്തിയാപ്പോള്‍ താന്‍ വിവസ്ത്രയായിരുന്നു എന്ന് സ്ത്രീ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :