15കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൊസാംബിക് യുവതികള്‍ പിടിയിലായി

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2013 (10:59 IST)
PRO
വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശ വനിതകളെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. മൊസാംബിക് സ്വദേശികളായ രണ്ട് യുവതികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കെനിയ എയര്‍വെയ്സ്‌ വിമാനത്തില്‍ നയ്‌റോബിയിലേക്കു പോകാന്‍ ഒരുങ്ങവെയാണ്‌ 60 സാരികളുമായി ഇവര്‍ പിടിയിലായത്‌. 30 കിലോ ലഹരിമരുന്നാണു മുലിമ അനിഫ റൈമനുണ്ടോ സേവ്യര്‍ (33), മാടെ ഇനെയ്ഡ നോമിയ ഡി അസുന്‍കാവോ (36) എന്നിവരില്‍നിന്നു പിടിച്ചെടുത്തത്‌.

രാജ്യാന്തര വിപണിയില്‍ 15 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്ന്‌ സാരികളില്‍ പൊതിഞ്ഞു കടത്താനാണ് ഇവര്‍ ശ്രമിച്ചത്. പരിശോധനകള്‍ക്കിടയിലാണ് ഇവര്‍ സാരിക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നതായി കാണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :