പാക് വെടിവെപ്പില്‍ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

പാക് വെടിവെപ്പില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

shrinagar, kashmir, pakistan, india ശ്രീനഗർ, കശ്മീര്‍, പാകിസ്ഥാന്‍, ഇന്ത്യ
ശ്രീനഗർ| സജിത്ത്| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (07:52 IST)
വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്റെ കടന്നാക്രമണം തുടരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. രജൗരി ജില്ലയിലെ നൗഷേറ സെക്ടറില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിക്കുകയും 14 സൈനിക പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈനിക അറിയിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയുണ്ടായ പാക് വെടിവെയ്പില്‍ എട്ട് പേരാണ് മരിച്ചത്. രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപമുള്ള റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. സാംബയിലെ ജനവാസ കേന്ദ്രമായ രാംഗര്‍ ലക്ഷ്യമാക്കിയുള്ള വെടുവെയ്പ്പിലാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. രജൗറി ജില്ലയിലെ പണിയറി ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :