ദുബായിൽ ക്രിക്കറ്റ് മാച്ച് കളിക്കണം, ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന 11 പേർ ഓടിരക്ഷപ്പെട്ടു

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2020 (13:15 IST)
മുംബൈ: രോഗ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 11 പേർ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടു. നവി മുംബൈയിലെ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഇവരെ കണ്ടെത്തുന്നതിനായി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനും പൊലീസും തിരച്ചിൽ ആരംഭിച്ചു.

ദുബായിൽനിന്നും എത്തിയ ഇവരെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇവരുടെ പരിശോധന ഫലം വന്നിട്ടില്ല. എന്നാൽ ഇക്കാട്ടത്തിൽ ഒരാൾക്ക് വൈറസ് ബാധയുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തങ്ങൾക്ക് ദുബായിൽ ക്രിക്കറ്റ് മത്സരം ഉണ്ട് എന്ന് പറഞ്ഞാണ് സംഘം ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടത് എന്നാണ് വിവരം.

അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 115 ആയി ഉയർന്നു. മഹരാഷ്ട്രയിലാണ് ഏറ്റ്വുമധികം ആളുകൾക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 33 പേർക്ക് മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വിദേശികൾ ഉൾപ്പടെ 21 പേരാണ് കോവിഡ് 19 ബാധയെ തുടർന്ന് കേരളത്തിൽ ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :