1.5 കോടി കുട്ടികള്‍ക്ക് ആകാശ് ടാബ്‌ലറ്റ് നല്‍കുന്നു

അമൃത്‌സര്‍| WEBDUNIA|
PTI
PTI
പഞ്ചാബിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള 1.5 കോടി കുട്ടികള്‍ക്ക് ആകാശ് ടാബ്‌ലെറ്റുകള്‍ നല്‍കുന്നു. ഇതിനായി സര്‍ക്കാര്‍ 110 കോടി രൂപയാണ് മുടക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

ടാബ്‌ലെറ്റുകള്‍ നല്‍കുന്നതിലൂടെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിവരസാങ്കേതിക രംഗത്തെക്കുറിച്ച് കൂടുതല്‍ അറിവ് പകരാന്‍ സാധിക്കുമെന്ന് കരുതുന്നതായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഇന്ദെര്‍ബിര്‍ ബൊലാരിയ പറഞ്ഞു. കഴിഞ്ഞ പഞ്ചാബ് ബജറ്റില്‍ 12 ശതമാനത്തോളം തുക വിദ്യാഭ്യാസത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും. ഗുരു നാനക് യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസുകള്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :