പീഡനം; വൈസ് ചാന്‍സലര്‍ അറസ്റ്റില്‍

ഭോപ്പാല്‍| WEBDUNIA|
PRO
മുന്‍ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഹര്‍ഷി മഹേഷ് യോഗി വേദിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഗിരീഷ്ചന്ദ്ര വര്‍മ അറസ്റ്റില്‍.

മഹര്‍ഷി വിദ്യാമന്ദിര്‍ സ്‌കൂള്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂടിയായ വര്‍മയെ ഞായറാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റുചെയ്യാനെത്തിയ പൊലീസിനെ വര്‍മയുടെ സുരക്ഷാഭടന്മാര്‍ തടഞ്ഞു. തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് ഭോജ്പുര്‍ റോഡിലെ ആശ്രമത്തില്‍നിന്ന് വര്‍മയെ കസ്റ്റഡിയിലെടുത്തത്.

വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒന്‍പതു മാസം മുമ്പാണ് മുന്‍ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്. രണ്ടുദിവസം മുമ്പ് മഹിളാ താനയിലേക്ക് വിളിപ്പിച്ച് വര്‍മയുടെ മൊഴിയെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :