ഭീഷണി ഫലിച്ചു, ബിദാന്‍ പെണ്‍കുട്ടിയാവും!

മുംബൈ| WEBDUNIA|
PRO
PRO
പുരുഷ ശരീരത്തില്‍ കുടുങ്ങിപ്പോയ സ്ത്രീയാണ് താന്‍ എന്നാണ് ബിദാന്‍ ബറുവ വിശ്വസിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാവാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ബിദാന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഗുവാഹത്തിയില്‍ നിന്നുള്ള ഈ 21-കാരന്റെ ആഗ്രഹം പൂവണിയാന്‍ പോവുകയാണ്. നടത്താന്‍ ബിദാന് ബോംബെ ഹൈക്കോടതി അനുമതി നല്‍കി.

ബിദാനു സ്വന്തം ഇഷ്ടപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാമെന്നും സ്ത്രീയായി ജീവിക്കാമെന്നുമാണ് കോടതിവിധി. പ്രായപൂര്‍ത്തിയായ ഒരാള്‍ ലിംഗമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തടയാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കി.

ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ബിദാനെ കോടതി ഈയിടെ താക്കീത് ചെയ്തിരുന്നു. സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് കോടതി ആവശ്യപ്പെട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കാണ് ആത്മഹത്യാഭീഷണി മുഴക്കി ബിദാന്‍ കത്തയച്ചത്.

സ്വാതി എന്ന പേരിലറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ബിദാന്‍ പറയുന്നത്. മാതാപിതാക്കള്‍ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചതിനാല്‍ കോടതിച്ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബിദാന് സാധിച്ചില്ല. തുടര്‍ന്ന് ബിദാന്റെ കേസ് കോടതി അമിക്യസ് ക്യൂരിയെ ഏല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ ബിദാന്‍ കാത്തിരുന്ന വിധിയും വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :