ജമ്മു കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍| WEBDUNIA|
ജമ്മു കശ്മീരില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഉച്ച തിരിഞ്ഞ് 3.20- ഓടെയായിരുന്നു ഭൂചലനം. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള താഴ്വരയുടെ വിവിധ ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇത് മൂന്നു സെക്കന്റ് നേരം നീണ്ടു നിന്നു.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ വിട്ടിറങ്ങിയോടി. എന്നാല്‍, ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പര്‍വതനിരകളിലാണ് ഭൂചലത്തിന്റെ പ്രഭവസ്ഥാനം.

2005-ല്‍ ജമ്മു കശ്മീരിനെ പിടിച്ചു കുലുക്കിയ ഭൂചലനത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :