ഐശ്വര്യ റായിയുടെ സ്വദേശം ഛത്തിസ്ഗഢ്; പിതാവ് ദിനേശ് റായ്!

റായ്ഗഢ്| WEBDUNIA|
PTI
PTI
ബോളിവുഡ് സുന്ദരിയും ബച്ചന്‍ കുടുംബത്തിലെ മരുമകളുമായ ഐശ്വര്യ റായി ഛത്തിസ്ഗഢുകാരിയല്ലെന്ന് നമുക്കറിയാം. പക്ഷേ തെരഞ്ഞെടുപ്പ് കമീഷന്‍ ഇത് സമ്മതിച്ച് തരില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ചത്തിസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ഖുഗ്രി ഗ്രാമവാസി ആണ് ഐശ്വര്യ. പതല്‍ഗാവ് നിയോജക മണ്ഡലത്തിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. സാക്ഷാല്‍ ഐശ്വര്യയുടെ ഫോട്ടോ തന്നെയാണ് വോട്ടര്‍ പട്ടികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഐശ്വര്യയ്ക്ക് വോട്ടര്‍ പട്ടികയില്‍ പ്രായം 23 വയസാണ്. ദിനേശ് റായ് എന്നൊരാളാണ് പിതാവ്. ഇവിടുത്തെ പതിനഞ്ചാം നമ്പര്‍ പോളിംഗ് ബൂത്തില്‍ ആണ് ഈ കുടുംബത്തിന് വോട്ട്.

സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഇതേ വിലാസത്തില്‍ ഐശ്വര്യ എന്ന് പേരുള്ള മറ്റേതെങ്കിലും സ്ത്രീ ഉണ്ടോ എന്ന് ജില്ലാ കലക്ടര്‍ അന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ അങ്ങനെ ഒരാള്‍ ഉള്ളതായി കണ്ടെത്താനായില്ല. പിന്നെ ഈ മറിമായം എങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പിലാണ് അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :