ആലപ്പുഴയില്‍ ഔദ്യോഗിക പക്ഷം പിടിമുറുക്കി: സി എസ് സുജാതയ്ക്കും സി കെ സദാശിവനും സീറ്റില്ല

ആലപ്പുഴയില്‍ ഔദ്യോഗിക പക്ഷം പിടിമുറുക്കി: സി എസ് സുജാതയ്ക്കും സി കെ സദാശിവനും സീറ്റില്ല

 ആലപ്പുഴ, വി എസ്, സി പി എം, സി കെ സദാശിവന്‍ Alappuzha, VS, CPIM, CK Sadhashivan
ആലപ്പുഴ| rahul balan| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (20:21 IST)
ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വി എസ് പക്ഷത്തിന് തിരിച്ചടി. സി പി എം സംസ്ഥാനക്കമ്മിറ്റിയംഗവും മുന്‍ എം പിയുമായ സി എസ് സുജാത, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി കെ സദാശിവന്‍ എന്നിവരെ സ്ഥാനാര്‍ത്ഥി പട്ടികയിയില്‍ നിന്ന് ഒഴിവാക്കി. ആലപ്പുഴയിലെ കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ചെങ്ങന്നൂരില്‍ കെകെ രാമചന്ദ്രന്‍ നായരും കായംകുളത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി പാറക്കാടവും മത്സരിക്കും. സി ബി ചന്ദ്രബാബു, ഡി ലക്ഷമണന്‍ എന്നീ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന കാരണത്താലാണ് സികെ സദാശിവനെ ജില്ലാനേതൃത്വം ഒഴിവാക്കിയത്. ജയ സാധ്യത ഒട്ടുമില്ലാത്ത സ്ഥാനാര്‍ത്ഥികളാണ് സുജാതയും സദാശിവനും എന്ന് ഔദ്യോഗിക പക്ഷക്കാര്‍ നിലപാടെടുത്തു.

ഇടവേളയ്ക്കു ശേഷം ആലപ്പുഴയിലെ സി പി എമ്മിലെ വിഭാഗീയത പാര്‍ട്ടിക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :